എലത്തൂര്‍ ആക്രമണം; പ്രതിയുടെ രേഖാചിത്രം പുറത്തു വിട്ടു; പ്രതിയുടെതെന്ന് സംശയിക്കുന്ന ഫോൺ ഡൽഹി സ്വദേശിയുടേതെന്ന് സൂചന.

കോഴിക്കോട്: എലത്തൂരില്‍ ട്രെയിന്‍ യാത്രക്കാർക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീയിട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

ചുവപ്പ് ഷര്‍ട്ടില്‍ തൊപ്പിവെച്ച വ്യക്തിയുടെ രേഖാചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. ദൃക്‌സാക്ഷികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖചിത്രം തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം എലത്തൂരിൽ നിന്ന് കണ്ടെത്തിയ ബാഗിലെ ഫോൺ ഡൽഹി സ്വദേശിയുടേതെന്ന് സൂചന. മാർച്ച് 31ന് സ്വിച്ച് ഓഫ് ചെയ്ത ഫോൺ ആണ് കണ്ടെത്തിയിരിക്കുന്നത്. ഫോൺ ഫോറെൻസിക് സംഘം പരിശോധിക്കുകയാണ്.

സിസിടിവിയിൽ ചുവന്ന ഷർട്ടിട്ട വ്യക്തിയെ കാണുന്ന സമയവും സംഭവം നടക്കുന്ന സമയവും തമ്മിൽ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ട്.
ഏകദേശം രണ്ട് മണിക്കൂർ വ്യത്യാസമാണ് ഉള്ളത്.

ഈ രണ്ട് മണിക്കൂർ ഈ വ്യക്തി എവിടെയായിരുന്നു എന്നാണ് അന്വേഷിക്കുന്നത്. ചുവന്ന ഷർട്ട് ഇട്ടയാളാണ് അക്രമം നടത്തിയതെന്നായിരുന്നു പ്രാഥമിക വിവരം.

ഇത് സ്ഥിരീകരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ബാഗും മൊബൈൽ ഫോണും പ്രതിയുടെ കൈവശമുണ്ടായിരുന്നു. ട്രെയിനിലെ ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതി പുറത്തിറങ്ങി ഫോൺ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അൽപസമയത്തിനകം തന്നെ ഒരു ബൈക്ക് സ്ഥലത്തെത്തുകയും പ്രതി ബൈക്കിൽ കയറി രക്ഷപെടുകയുമാണ് ചെയ്തതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്.

അതേസമയം, സംഭവം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുകയാണെന്ന് പൊലീസ് മേധാവി അനിൽ കാന്ത് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും.

പ്രതിയെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യാനാകും. സംഭവ സ്ഥലത്തെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കാണും. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ച ചെയ്ത് തീരുമാനിക്കും.

പ്രതിയിലേക്കെത്താൻ കഴിയുന്ന നിർണായ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു.

അന്തർ സംസ്ഥാന യോഗം നടത്തി

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കർണാടക എന്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങൾ

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം; അരി ലഭിക്കുക 24,77,337 കുട്ടികൾക്ക്; സപ്ലൈക്കോയ്ക്ക് ചുമതല നൽകി..!

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യും. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് അരി ലഭിക്കുക. വിദ്യാർഥികൾക്കുള്ള അരി സിവിൽ

സർക്കാർ തുക അനുവദിച്ചു, എന്നിട്ടും ഉഴപ്പി ഉദ്യോഗസ്ഥർ; 3 പേരെ സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി, നടപടികൾ കടുപ്പിച്ചു

റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

കാപ്പിക്ക് ഒപ്പം ഈ അസുഖങ്ങളുടെ മരുന്ന് കഴിക്കരുത് പണികിട്ടും

ലോകത്തില്‍ ഏറ്റവും കൂടതല്‍ ആളുകള്‍ കുടിക്കുന്ന പാനീയമാണ് കാപ്പി. ഒരു കപ്പ് കട്ടൻ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നത് നമുക്ക് ദിവസം മുഴുവന്‍ നീണ്ടു നിൽക്കുന്ന ഊര്‍ജ്ജം പകരുന്നു. എന്നാല്‍ കാപ്പി കുടിക്കുമ്പോഴും നമ്മള്‍

വാക്‌സ് ചെയ്തതിന് ശേഷം കാലില്‍ ചുവന്ന കുത്തുകള്‍ വരാറുണ്ടോ? സ്‌ട്രോബെറി ലെഗ്‌സിനെ നിസാരമാക്കരുത്‌

വാക്‌സ് അല്ലെങ്കില്‍ ഷേവ് ചെയ്തതിന് ശേഷം കാലിലെ ചര്‍മത്തിന് പുറത്ത് ചുവന്നതോ കറുത്തതോ ആയ കുത്തുകള്‍ പോലെ കാണപ്പെടാറുണ്ടോ? സ്‌ട്രോബെറി ലെഗ്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഓപ്പണ്‍ കോമിഡോണ്‍സ് എന്നും ഇത് അറിയപ്പെടുന്നു. ഷേവിങ്ങാണ്

കൊതുകുകളെ തുരത്താൻ ആഹ്വാനം ചെയ്ത് ലോക കൊതുക് ദിനാചരണം

മാരകമായ പല പകർച്ചവ്യാധികൾക്കും കാരണമായ കൊതുകുകളെ തുരത്താൻ സാമൂഹ്യ പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് ലോക കൊതുക് ദിനാചരണ ജനകീയ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.