കൽപ്പറ്റ: രണ്ട് പേർ ഒരുമിച്ച് ജോലിക്ക് പോയതിൽ ഒരാൾ കൂലി കൂടുതൽ ചോദിച്ചു. തുക കൂടുതൽ കൊടുക്കാതിരുന്നതിന് കൂടെ ജോലിക്ക് പോയ ആളുടെ കാല് തല്ലിയൊടിച്ച് പ്രതിഷേധം.
പടിഞ്ഞാറത്തറയിലാണ് അപൂർവ്വമായ ഈ ആക്രമണം നടന്നത്.പടിഞ്ഞാറത്തറ ചേതലോട്ട്കുന്ന് ഇടുങ്ങാനാക്കുഴി തോമസിനാണ് കൂലി കുറഞ്ഞതിൻ്റെ പേരിൽ കൂട്ടാളിയായ തൊഴിലാളിയുടെ മർദ്ദനമേറ്റത്. കഴിഞ്ഞ പതിനാലാം തീയതിയാണ് സംഭവം. പടിഞ്ഞാറത്തറ സ്വദേശി സിൻജുവാണ് ഒരുമിച്ച് ജോലിക്ക് പോയ തോമസിന്റെ കാല് തല്ലിയൊടിച്ചത്. കൂലിപ്പണിക്കാരായ
ഇവർ ഒരുമിച്ച് ജോലിക്ക് പോയി.
വൈകുന്നേരം തൊഴിലുടമ 700 രൂപ കൂലി കൊടുത്തെങ്കിലും തുക കുറവാണെന്ന് പേരിൽ ഇയാൾ തോമസിൻ്റെ വീട്ടിലേക്ക് പോയി. അവിടെവച്ച് ഇയാൾ വീടിനടുത്ത് ഉണ്ടായിരുന്ന തൂമ്പ കൈവെച്ച് കാലിൽ അടിക്കുകയും, നിലത്തുവീണ തോമസിന്റെ ചെവിക്ക് ചവിട്ടുകയും ചെയ്തു. സാരമായി പരിക്കേറ്റ തോമസ് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
തോമസ് വാടകവീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. സംഭവത്തിൽ സിൻജുവിനെ പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തു.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം
ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം