മാംസ ഉൽപന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ്; മാർഗനിർദേശങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കയറ്റുമതി ചെയ്യുന്ന മാംസങ്ങൾക്കും മാംസ ഉത്പന്നങ്ങൾക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ഉത്പാദിപ്പിക്കുകയും സംസ്കരണം നടത്തുകയും പോതിയുകയും ചെയ്താൽ മാത്രമേ ഹലാൽ മുദ്രയോടെ കയറ്റുമതി ചെയ്യാൻ സാധിക്കൂ.

ഹലാൽ നിബന്ധനകൾ ഉള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ രാജ്യത്തിൻ്റെ ആവശ്യകതകൾ നിറവേറ്റേണ്ട ബാധ്യത നിർമ്മാതാവ്, വിതരണക്കാരൻ കയറ്റുമതിക്കാരൻ എന്നിവ‍‍ർക്കുണ്ട്. നിലവിൽ ഹലാൽ സ‍‍ർട്ടിഫിക്കറ്റ് നൽകുന്ന സമിതികൾക്ക് നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ സർട്ടിഫിക്കേഷൻ ബോഡിയുടെ അംഗീകാരം നേടുന്നതിന് ആറുമാസം സമയപരിധി നൽകിയിട്ടുണ്ട്.

പുറത്തിറക്കിയ വിജ്ഞാപനത്തിൽ പോത്തിറച്ചി, മത്സ്യം, ചെമ്മരിയാടുകളുടെയും കോലാടുകളുടെയും മാംസം, സോസേജുകൾ, മാംസത്തിന്റെ മറ്റു ഉൽപ്പന്നങ്ങളും ഉൾപ്പെടും. കഴിഞ്ഞ ജനുവരിയിൽ ഇന്ത്യയിൽ നിന്നുള്ള മാംസവും മാംസ ഉൽപന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള ഹലാൽ സർട്ടിഫിക്കേറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) കരട് മാർഗ്ഗനിർദ്ദേശങ്ങൾ സ‍‍ർക്കാരിന് സമ‍ർപ്പിച്ചിരുന്നു.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി

കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്

മെഗാ രക്‌തദാന ക്യാമ്പ് നടത്തി

ബത്തേരി: മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെയും, മൂലങ്കാവ് സെന്റ് ജോൺസ് ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മെഗാ രക്ത ദാന ക്യാമ്പ് നടത്തി.മലയാളമാനോരമ നല്ലപാഠത്തിന്റെയും ജ്യോതിർഗമയ രക്‌തദാന പദ്ധതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ ക്യാമ്പ്

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ

രക്തസമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, ഈ മാർഗനിർദേശങ്ങള്‍ അറിഞ്ഞിരിക്കാം…

ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും

നിങ്ങളറിയാതെ നിങ്ങളെ രോഗികളാക്കുന്ന ഭക്ഷണങ്ങള്‍; മരണം പോലും സംഭവിച്ചേക്കാം

ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ആളുകള്‍ മരിച്ച സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം സാല്‍മൊണല്ല ആണ് പ്രധാന വില്ലന്‍. ലോകത്തുള്ള 80.3 ശതമാനം ഭക്ഷ്യ വിഷബാധയും ഈ ബാക്ടീരിയ മൂലമാണ് സംഭവിക്കുന്നത്.

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.