ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് തെന്നിന്ത്യൻ താരം രാം ചരണും ഭാര്യ ഉപാസന കാമിനേനിയും. ഇപ്പോഴിതാ ദുബായിൽ ഉപാസനയുടെ ബേബി ഷവർ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം.
ആഘോഷങ്ങൾ സംഘടിപ്പിച്ചത് ഉപാസന സഹോദരികളായ അനുഷ്പാല കാമിനെനിയും സിന്ദൂരി റെഡ്ഢിയും ചേർന്നാണ്. പരമ്പരാഗത രീതിയിലുള്ള ബേബി ഷവറിനു പകരം അൽപ്പം മോഡേൺ സ്റ്റൈലിലാണ് ബേബി ഷവർ ചടങ്ങ് സംഘടിപ്പിച്ചത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ആഘോഷത്തിൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ ഉപാസന തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
സംരഭകയും അപ്പോളോ ആശുപത്രി ശൃഘംലയുടെ ചെയർമാൻ പ്രതാപ് റെഡ്ഡിയുടെ കൊച്ചുമകളുമാണ് ഉപാസന. നിലവിൽ അപ്പോളോ ആശുപത്രിയുടെ വൈസ് ചെയർപേഴ്സണാണ്. 2012 ജൂൺ 14-നായിരുന്നു ഉപാസനയുടേയും രാം ചരണിന്റേയും വിവാഹം.
 
								 
															 
															 
															 
															







