‘ഇത് നിങ്ങള്‍ കേട്ടിട്ട് പോലുമില്ലാത്ത സമൂസ റെസിപി’; വീഡിയോ കണ്ടുനോക്കൂ…

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണാറുള്ളത്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം വീഡിയോകളും വരാറുള്ളത് ഭക്ഷണത്തെ കുറിച്ചാണ്. പ്രദേശങ്ങള്‍ മാറുന്നതിന് അനുസരിച്ച് മാറുന്ന രുചിവൈവിധ്യങ്ങള്‍, പുത്തൻ പാചക പരീക്ഷണങ്ങള്‍, ഫുഡ് ട്രെൻഡുകള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളെല്ലാം ഫുഡ് വീഡിയോകളുടെ പ്രമേയമായി വരാറുണ്ട്.

ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള വിഭവങ്ങള്‍ മിക്കതും സ്ട്രീറ്റ് ഫുഡ് പട്ടികയില്‍ വരുന്നവയാണ്. മിക്ക കവലകളിലും ഇഷ്ടംപോലെ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകള്‍ നമ്മുടെ നാട്ടില്‍ കാണുന്നതും ഈ പ്രിയം കൊണ്ട് തന്നെയാണ്.

ഇപ്പോഴാണെങ്കില്‍ കൊവിഡിന് ശേഷം വീണ്ടും സ്ട്രീറ്റ് ഫുഡ് സ്റ്റാളുകള്‍ സജീവമായിക്കൊണ്ടിരിക്കുന്ന കാലമാണ്. ഇതിന് അനുസരിച്ച് വിഭവങ്ങളിലും കാര്യമായ പരീക്ഷണങ്ങള്‍ കൊണ്ടുവരുന്ന കച്ചവടക്കാര്‍ ഏറെയാണ്. സമാനമായ രീതിയില്‍ സമൂസയില്‍ പുത്തൻ പരീക്ഷണം നടത്തുന്നൊരു സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ കച്ചവടക്കാരന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഏറെ ആകര്‍ഷകമായ രീതിയിലാണ് ഇദ്ദേഹം തന്‍റെ സ്റ്റാളിലെ പുതിയ രുചികളെ പരിചയപ്പെടുത്തുന്നത്. ഇക്കൂട്ടത്തില്‍ ആരും കേട്ടിട്ട് പോലുമില്ലാത്തൊരു സമൂസ റെസിപിയും കാണാം. സമൂസയ്ക്ക് അകത്ത് വെണ്ടയ്ക്ക മസാലയാണ് ഇതില്‍ ഫില്ലിംഗ് ആയി വച്ചിരിക്കുന്നത്.

വെണ്ടയ്ക്ക് മെഴുക്കെല്ലാം മുഴുവനായി കളഞ്ഞ്, നല്ലരീതിയില്‍ ഫ്രൈ ആയി എടുത്താണ് സമൂസ ഫില്ലിംഗ് തയ്യാറാക്കിയിരിക്കുന്നത്. ഇത് തങ്ങളുടെ പ്രത്യേകമായി വിഭവമായി തന്നെയാണ് കച്ചവടക്കാരൻ കാണിക്കുന്നത്.

ഗ്രീൻ പീസ് വച്ചുള്ള സമൂസയും, പ്രത്യേകരീതിയില്‍ തയ്യാറാക്കുന്ന ബിരിയാണിയുമെല്ലാം ഈ കടയിലെ രസകരമായ കാഴ്ചകളാണ്. ഏതായാലും അസാധാരണമായ രുചി വൈവിധ്യങ്ങള്‍ കണ്ടറിയുന്നതിന് നിരവധി പേര്‍ എത്തിയെന്ന് വേണം വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം നോക്കുമ്പോള്‍ മനസിലാകുന്നത്. അത്രമാത്രം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

ചുരം കയറാതെ വയനാട്ടിലെത്താം; തുരങ്കപാതയുടെ തുരക്കൽ ഫെബ്രുവരിയിൽ തുടങ്ങും

കോഴിക്കോട്: വയനാട് യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ തുരക്കൽ പ്രവൃത്തി ഫെബ്രുവരിയിൽ ആരംഭിക്കും. ഓസ്‌ട്രേലിയൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇരുഭാഗത്ത് നിന്നും ഒരേസമയം പ്രവൃത്തി തുടങ്ങാനാണ് തീരുമാനം. ഇതിനായി പാറ ഡ്രിൽ

ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; കെസിവൈഎം മാനന്തവാടി രൂപത

കാക്കവയൽ: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കാക്കവയൽ സ്മൃതി മണ്ഡപത്തിൽ കെ സി വൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ധീരജവാൻ അനുസ്മരണവും റിപ്പബ്ലിക് ദിനാചരണവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച

ശ്രേയസ് റിപ്പബ്ലിക് ദിനാഘോഷവും,ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി

നെല്ലിമാളം യൂണിറ്റിൽ സംഘടിപ്പിച്ച റിപ്പബ്ലിക്ദിനാഘോഷവും,ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണവും യൂണിറ്റ് ഡയറക്ടർ ഫാ.ചാക്കോ മാടവന ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ബീന ദേവസ്യ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്

ഹെല്‍ത്തി കേരള ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി ആരോഗ്യവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. കല്‍പ്പറ്റ മുണ്ടേരി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ജില്ലാതല പരിപാടി കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.

വൈദ്യുതി മുടങ്ങും

ചെറുകാട്ടൂര്‍ സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മുട്ടങ്കര, പടമല, പാല്‍വെളിച്ചം, പുതിയൂര്‍, തോണിക്കടവ്, ഷണാമംഗലം, ബാവലി പ്രദേശങ്ങള്‍ ഇന്ന് (ജനുവരി 28) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ

മരം ലേലം

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസിന് കീഴിലെ ചീരാല്‍ പ്രീ മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണ സ്ഥലത്ത് നിന്നും മുറിച്ചു മാറ്റിയ 32 ടിമ്പര്‍/ മര ഉരുപ്പടികള്‍ ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് ചീരാല്‍ പ്രീ മെട്രിക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.