പോസ്റ്റർ പ്രകാശനം പ്രകാശം ചെയ്തു

പനമരം: മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കൾക്ക് ഈ മാസം 29ന് മാനന്തവാടി നിയോജകമണ്ഡലം
മുസ്ലിം ലീഗ് കമ്മിറ്റി നാലാം മൈലിൽ നൽകുന്ന പൊതു സ്വീകരണ പരിപാടി ചരിത്ര സംഭവമാക്കാൻ വൻ ഒരുക്കം.
പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ബഹുവർണ്ണ പോസ്റ്ററിന്റെ പ്രകാശനം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.കെ. അഹമദ് ഹാജി നിർവ്വഹിച്ചു.

പഞ്ചായത്ത് ലീഗ് പ്രസിഡന്റ് മുരിക്കഞ്ചേരി സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു. സമ്മേളന പ്രചരണാർത്ഥം പഞ്ചായത്തുകൾ തോറും പ്രവർത്തക കൺവെൻഷനുകൾ നടന്നുവരികയാണ്. സ്വീകരണ സമ്മേളനം വൻ വിജയമാക്കുവാൻ പനമരം പഞ്ചായത്ത്‌ കൺവെൻഷൻ വിവിധ പരിപാടികൾ ആവിഷ്കരിച്ചു. ശാഖാതല കൺവെൻഷനുകൾക്ക് തിയ്യതി നിശ്ചയിച്ചു.

ജില്ലാ സെക്രട്ടറി പി.കെ. അസ്മത്ത്, മണ്ഡലം ലീഗ് പ്രസിഡന്റ് സി.പി. മൊയ്തു ഹാജി, ജനറൽ സെക്രട്ടറി അസീസ് കോറോം, വൈസ് പ്രസിഡന്റുമാരായ ഡി. അബ്ദുല്ല, പി.കെ.അബ്ദുൽ അസീസ്, കൊച്ചി ഹമീദ്, സെക്രട്ടറിമാരായ വെട്ടൻ അബ്ദുല്ല ഹാജി, ഉസ്മാൻ പള്ളിയാൽ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പി. ഇബ്രാഹിം മാസ്റ്റർ, യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഉവൈസ്, സെക്രട്ടറി ജാഫർ മാസ്റ്റർ, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് സി.പി. ലത്തീഫ്, പി.വി.എസ് മൂസ മാനന്തവാടി, ഹുസൈൻ കുഴിനിലം, ദലിത് ലീഗ് പ്രസിഡന്റ് സൂനിൽകുമാർ പ്രസംഗിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി അസീസ് കുനിയൻ സ്വാഗതവും ട്രഷറർ സി.കെ.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.