സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വികസന വകുപ്പ് രണ്ടുമാസത്തെ റസിഡന്‍ഷ്യല്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഉന്നതി പ്രീ-റിക്രൂട്ട്മെന്റ് ട്രെയിനിംഗ് പദ്ധതിയിലൂടെ സൈനിക-അര്‍ദ്ധ സൈനിക, പോലീസ്, എക്സൈസ് തുടങ്ങിയ വകുപ്പുകളില്‍ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന 18 നും 26 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. മിനിമം യോഗ്യത എസ്.എസ്.എല്‍.സി. പ്ലസ്ടു, ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പുരുഷന്മാര്ക്ക് 167 സെന്റീമീറ്ററും വനിതകള്‍ക്ക് 157 സെന്റീമീറ്ററും ഉയരം ഉണ്ടായിരിക്കണം. കോഴിക്കോട് പ്രീ-റിക്രൂട്ട്മെന്റ് ട്രെയിനിംഗ് (പി.ആര്.ടി.സി) സെന്ററിലാണ് പരിശീലനം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ പകര്‍പ്പുകളും മൂന്ന് കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഏപ്രില്‍ 13 ന് രാവിലെ 11 ന് വയനാട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ പ്രാഥമിക യോഗ്യതാ നിര്‍ണ്ണയത്തിന് ഹാജരാകണം. ഫോണ്‍: 9447469280, 9447546617.

ശുചിത്വ മിഷനില്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം
ശുചിത്വ മിഷനില്‍ ഐ.ഇ.സി അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബിരുദം, ജേണലിസത്തില്‍ പി.ജി ഡിപ്ലോമ അലെങ്കില്‍ ബി.എ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനാണ് യോഗ്യത. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍