അമ്പലവയൽ: ബത്തേരി അമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം വാഹനാപകടത്തിൽ കാക്കവയൽ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാക്കവയൽ കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാ ണ് മരിച്ചത്. അമ്പലവയലിൽ നിന്നും ചുള്ളിയോട് ഭാഗത്തേക്ക് വരിക യായിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഇവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാ യില്ല. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ലാബ്ഉദ്ഘാടനം ചെയ്തു.
പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ







