വിഷുവിനെ വരവേറ്റ് മലയാളി; കണിയും കൈനീട്ടവുമായി ആഘോഷം

ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടേയും ഓർമകൾ പുതുക്കി ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും.

നിറഞ്ഞുകത്തുന്ന നിലവിളക്കിന് മുന്നിൽ സ്വർണ്ണനിറമുള്ള കൊന്നപ്പൂക്കൾ. ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളും. കണി കണ്ട് കഴിഞ്ഞാൽ കൈനീട്ടമാണ്. കുടുബത്തിലെ മുതിർന്നവർ കയ്യിൽ വച്ച് തരുന്ന അനുഗ്രഹം കൂടിയാണിത്. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷങ്ങൾ വേറെയും. സൂര്യൻ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. കേരളത്തിലെ കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു.

വിഷുപ്പുലരിയിൽ കണ്ണനെ കണികണ്ടുണരാൻ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ തിരക്കാണ്. രാവിലെ 2:45 മുതൽ 3:45 വരെ ആയിരുന്നു വിഷുക്കണി ദർശനം. പുലർച്ചെ നാല് മണിയ്ക്ക് നട തുറന്നു.ഏഴ് മണി വരെയാണ് വിഷുക്കണികാണാൻ അവസരം ഉള്ളത്.ഏതു ധൂസര സങ്കല്പത്തിൽ വളർന്നാലും ഏത് യന്ത്ര വൽകൃത ലോകത്തിൽ പുലർന്നാലും മനസിലുണ്ടാകട്ടെ ഗ്രാമത്തിന്റെ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും…!! പിണങ്ങോട് ന്യൂസിന്റെ എല്ലാ വായനക്കാർക്കും
നന്മ നിറഞ്ഞ വിഷു ആശംസകൾ നേരുന്നു.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ

പതിവായിപാരസെറ്റാമോള്‍ കഴിക്കാറുണ്ടോ..?

തലവേദനയോ, പല്ലുവേദനയോ എന്തുമാവട്ടെ, വേദന തോന്നിയാലുടൻ മെഡിക്കല്‍ സ്റ്റോറിലെത്തി വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളില്‍ ഏറിയകൂറും. ഡോക്ടറുടെ കുറിപ്പടിയോടുകൂടിയും അല്ലാതെയും മരുന്നുവാങ്ങുന്നവരുണ്ട്. ഇങ്ങനെ വേദനസംഹാരികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. കഴിക്കുന്ന വ്യക്തിയുടെ

കാർഷിക സെമിനാർ നടത്തി

നെന്മേനി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകർക്കു വേണ്ടി കാർഷിക സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്‌തു. ബിനേഷ് ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു.കൃഷിവകുപ്പിൽ നിന്ന് റിട്ടയേർഡ് ആയവർ ക്ലാസ്സ് നയിച്ചു.റോയി

കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

ഓഗസ്റ്റ് 30 വരെ സദ്യയ്ക്ക് ഓർഡർ നൽകാം ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി

സുബൈർ ഇളകുളം സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ എക്സികൂട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്റെ 2025- 29 വർഷത്തേക്കുള്ള ഭരണ സമിതിയിൽ സുബൈർ ഇള കുളത്തെ സംസ്ഥാന എക്സികൂട്ടീവ് മെമ്പർ ആയി തെരഞ്ഞെടുത്തു. വയനാട് ജില്ലയിൽ നിന്നും ഒരാൾ ആദ്യമായാണ് സംസ്ഥാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.