2019-ലായിരുന്നു മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ മൂത്ത മകന്‍ ആകാശ് അംബാനിയുടേയും ശ്ലോക മെഹ്തയുടേയും വിവാഹം. മുംബൈയില്‍ നടന്ന ചടങ്ങില്‍ നിരവധി സെലിബ്രിറ്റികളാണ് പങ്കെടുത്തത്. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും ശ്ലോകയ്ക്ക് ആകാശിന്റെ അമ്മ നിത അംബാനി അന്ന് നല്‍കിയ സമ്മാനമാണ് ചര്‍ച്ചയാകുന്നത്.
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഡയമണ്ട് നെക്ലേസുകളില്‍ ഒന്നാണ് നിത അംബാനി മരുമകള്‍ക്ക് സമ്മാനിച്ചത്. 55 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 450 കോടി രൂപ) വില വരുന്നതാണ് ഈ നെക്ലേസ്.
ജ്വല്ലറി ഇന്‍ഫ്‌ളുവന്‍സറായ ജൂലിയ ഹാക്ക്മാന്‍ ഈ ഡയമണ്ടിന്റെ പ്രത്യേകതകള്‍ ഉള്‍പ്പെടുത്തി വീഡിയോ ചെയ്തതോടെയാണ് ഈ വിലപിടിപ്പുള്ള സമ്മാനം വീണ്ടും ചര്‍ച്ചയായത്.ലെബനീസ് ജ്വല്ലറിയായ മൗവാദാണ് L’Incomparable എന്നു പേരുള്ള ഈ നെക്ലേസിന് പിന്നില്‍.
91 ഡയമണ്ടുകള്‍ കൊണ്ടാണ് ഇത് നിര്‍മിച്ചത്. മഞ്ഞ നിറത്തിലുള്ള വജ്രത്തിലാണ് ലോക്കറ്റ് നിർമിച്ചത്. ഒരിക്കലും പുനർ നിർമിക്കാൻ കഴിയാത്ത വിധത്തിലുള്ള ഡിസൈനാണ് നെക്ലേസിന്റേതെന്നും ജൂലിയ വീഡിയോയില്‍ പറയുന്നു. നിത അംബാനിയുടെ രണ്ട് കോടി രൂപയുടെ ഹാൻഡ് ബാഗും, 18 കോടി വിലയുള്ള വാച്ചുമെല്ലാം മുമ്പ് വാർത്തയായിരുന്നു.