വിയോഗത്തിന് മൂന്നാണ്ട്; ഇർഫാൻ ഖാന്റെ അവസാന ചിത്രം റിലീസിനൊരുങ്ങുന്നു.

ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായിരുന്നു ഇര്‍ഫാന്‍ ഖാന്‍. കാന്‍സര്‍ ബാധയെത്തുടര്‍ന്ന് 2020 ഏപ്രിലില്‍ ആയിരുന്നു അദ്ദേഹം വിട പറഞ്ഞത്. അസാന്നിധ്യം കൊണ്ട് ഇര്‍ഫാന്‍ ഹിന്ദി സിനിമയില്‍ സൃഷ്ടിച്ച വിടവ് ഇപ്പോഴും തുടരുകയാണ്.

ഇപ്പോൾ അദ്ദേഹം അവസാനമായി അഭിനയിച്ച സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. അനൂപ് സിംഗ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ദി സോംഗ് ഓഫ് സ്കോര്‍പിയണ്‍സ് എന്ന ചിത്രമാണ് തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നത്.

ഫ്രാന്‍സ്- സിംഗപ്പൂര്‍- സ്വിറ്റ്സര്‍ലന്‍ഡ് സഹനിര്‍മ്മാണ സംരംഭമായ ചിത്രമായ സോംഗ് ഓഫ് സ്കോര്‍പിയണ്‍സ് 2017 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രമാണ്. 2017 ല്‍ തന്നെ ലോകപ്രശസ്തമായ ലൊക്കാര്‍ണോ ചലച്ചിത്രോത്സവ വേദിയിലായിരുന്നു ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍.

ഇര്‍ഫാന്‍റെ വിയോഗത്തിന് മൂന്നാണ്ട് പൂര്‍ത്തിയാവുന്ന ഏപ്രില്‍ 28 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.ആദം എന്ന ഒട്ടക വ്യാപാരിയാണ് ചിത്രത്തില്‍ ഇര്‍ഫാന്‍റെ കഥാപാത്രം. നാടന്‍ വിശ്വാസപ്രകാരം തേള്‍ കുത്തിയ ഒരാള്‍ക്ക് രക്ഷയാവുന്ന പ്രത്യേകതരം സംഗീതം അഭ്യസിക്കുന്ന നൂറാന്‍ എന്ന പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലാവുകയാണ്.

വഹീദ റഹ്‍മാന്‍, ശശാങ്ക് അറോറ, കൃതിക പാണ്ഡെ, സാറ അര്‍ജുന്‍, ഷെഫാലി ഭൂഷണ്‍, തിലോത്തമ ഷോമെ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ സാങ്കേതിക മേഖലകളില്‍ വിദേശികളാണ് കൂടുതല്‍. പിയെട്രോ സുര്‍ച്ചര്‍, കാര്‍ലോട്ട ഹോളി സ്റ്റെയിന്‍മന്‍ എന്നിവരാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകര്‍. എഢിറ്റിംഗ് മേരി പിയര്‍ ഫ്രാപ്പിയര്‍. 119 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ

പതിവായിപാരസെറ്റാമോള്‍ കഴിക്കാറുണ്ടോ..?

തലവേദനയോ, പല്ലുവേദനയോ എന്തുമാവട്ടെ, വേദന തോന്നിയാലുടൻ മെഡിക്കല്‍ സ്റ്റോറിലെത്തി വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളില്‍ ഏറിയകൂറും. ഡോക്ടറുടെ കുറിപ്പടിയോടുകൂടിയും അല്ലാതെയും മരുന്നുവാങ്ങുന്നവരുണ്ട്. ഇങ്ങനെ വേദനസംഹാരികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. കഴിക്കുന്ന വ്യക്തിയുടെ

കാർഷിക സെമിനാർ നടത്തി

നെന്മേനി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകർക്കു വേണ്ടി കാർഷിക സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്‌തു. ബിനേഷ് ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു.കൃഷിവകുപ്പിൽ നിന്ന് റിട്ടയേർഡ് ആയവർ ക്ലാസ്സ് നയിച്ചു.റോയി

കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

ഓഗസ്റ്റ് 30 വരെ സദ്യയ്ക്ക് ഓർഡർ നൽകാം ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി

സുബൈർ ഇളകുളം സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ എക്സികൂട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്റെ 2025- 29 വർഷത്തേക്കുള്ള ഭരണ സമിതിയിൽ സുബൈർ ഇള കുളത്തെ സംസ്ഥാന എക്സികൂട്ടീവ് മെമ്പർ ആയി തെരഞ്ഞെടുത്തു. വയനാട് ജില്ലയിൽ നിന്നും ഒരാൾ ആദ്യമായാണ് സംസ്ഥാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.