സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാകും മഴ കനക്കുക.തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപ്‌നോടും ചേർന്ന് നിലനിൽക്കുന്ന ചക്രവാത ചുഴിയും അതിനെ തുടർന്നുള്ള ന്യുനമർദ്ദപാത്തിയുടെയും സ്വാധീനമാണ് സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വേനൽ മഴ കനക്കാൻ കാരണം.

ഉച്ചയ്ക്ക് ശേഷം ഇടിമിന്നലുംശക്തമായ കാറ്റോടും കൂടിയുള്ള മഴയ്ക്കാണ് സാധ്യത. അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൻകേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ

അവയവദാന സമ്മതപത്രം കൈമാറി.

കല്ലോടി കർമ്മ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ

“ജീവിതമാകട്ടെ ലഹരി” കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന്

കമ്മ്യൂണിറ്റി നഴ്സ് നിയമനം.

മേപ്പാടി ഗ്രാമപഞ്ചായത്തും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന പ്രൈമറി പാലിയേറ്റീവ് യൂണിറ്റിൽ കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എഎൻഎം/ ജെപിഎച്ച്എൻ/ ജിഎൻഎം/ ബിഎസ്സി നഴ്സിംഗ് എന്നിവയാണ് അടിസ്ഥാന യോഗ്യത. കൂടാതെ

അധ്യാപക അഭിമുഖം

ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഹൈസ്‌കൂള്‍ പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 082/2024) തസ്തികയിലേക്ക് ജൂലൈ നാലിന് ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.