കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ടാസ്ക് ഫോഴ്സ് ജേഴ്സി പ്രകാശനം ചെയ്തു.

മാനന്തവാടി രൂപതയുടെ സുവർണജൂബിലിയോടനുബന്ധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ടാസ്ക് ഫോഴ്സ് വളണ്ടിയർമാർക്കുള്ള ജേഴ്സി പ്രകാശനം മണിമൂളി – നിലമ്പൂർ റീജണൽ സിഞ്ചല്ലൂസ് മോൺസിഞ്ഞോർ. തോമസ് മണക്കുന്നേൽ നിർവഹിച്ചു. മാനന്തവാടി രൂപത പ്രദേശത്ത് വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിക്കുന്നതിന്റെ ഭാഗമായിട്ടാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും, സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലും, കെസിവൈഎം മാനന്തവാടി രൂപതയും സംയുക്തമായി ടാസ്ക് ഫോഴ്സ് വൊളണ്ടിയർമാർക്കുള്ള ജേഴ്സി തയ്യാറാക്കി വിതരണം ചെയ്യുന്നത്. മണിമൂളി മേഖല പ്രസിഡന്റ് അഖിൽ കൊല്ലംപറമ്പിൽ, നിലമ്പൂർ മേഖലാ പ്രസിഡന്റ് ബിബിൻ കിഴക്കേക്കോട്ടിൽ എന്നിവർ ചേർന്ന് ജേഴ്സി ഏറ്റുവാങ്ങി. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷാരോൺ കെ റെജി, വൈസ് പ്രസിഡന്റ് ഗ്രാലിയ അന്ന അലക്സ്, കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ്, രൂപത ഡയറക്ടർ അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, മണിമൂളി മേഖല ഡയറക്ടർ ഫാ. ജിൻ്റോ തട്ടുപറമ്പിൽ, നിലമ്പൂർ മേഖലാ ഡയറക്ടർ ഫാ. നിഷ്‌വിൻ തേൻപള്ളിയിൽ, കെ.സി.വെ.എം മാനന്തവാടി രൂപത സെക്രട്ടറിയേറ്റ് , സിൻഡിക്കേറ്റ് അംഗങ്ങൾ, സംസ്ഥാന സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങൾ, നിലമ്പൂർ മണിമൂളി മേഖല ഭാരവാഹികൽ, വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

അധ്യാപക അഭിമുഖം

ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഹൈസ്‌കൂള്‍ പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 082/2024) തസ്തികയിലേക്ക് ജൂലൈ നാലിന് ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍.

“ജീവിതമാകട്ടെ ലഹരി” കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന്

നിയമനം

പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സെക്യൂരിറ്റി തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നാലര വർഷത്തെ ഫിസിയോതെറാപ്പി ബിരുദമുള്ളവർക്ക് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്കും ഫാർമസി കൗൺസിൽ റജിസ്ട്രഷനോട് കൂടിയ ബിഫാം/ഡിഫാം യോഗ്യതയുള്ളവർക്ക് ഫാർമസിസ്റ്റ്

പെയിൻ ആൻഡ് പാലിയേറ്റീവ് കമ്മിറ്റി രൂപീകരിച്ചു.

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്‌ പടിഞ്ഞാറത്തറ കുടുംബരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പുതുതായി പാലിയേറ്റീവ് കമ്മിറ്റിക്ക് രൂപം നൽകി. ഇതോടെ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ രണ്ട് പാലിയറ്റീവ് യൂണിറ്റുകൾ നിലവിൽ വന്നു. ബാങ്ക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന

വനിതാ ലീഗ് ‘മടിത്തട്ട് ക്യാമ്പയിൻ പൂർത്തീകരിച്ചു.

പടിഞ്ഞാറത്തറ: വനിതാ ലീഗ് ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ആരംഭിച്ച മടിത്തട്ടു ക്യാമ്പയിൻ പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുഴുവൻ ശഖാകളിലും പൂർത്തിയാക്കി. ക്യാമ്പയിൻ്റെ പഞ്ചായത്ത് തല സമാപനം നടത്തി. ബാഫഖി സൗദത്തിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.