സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി മാനന്തവാടിയില്‍ നിന്നും ട്രാക്ടര്‍ റാലിയും നടത്തിയിരുന്നു. മാനന്തവാടി ടൗണില്‍ നിന്നും തുടങ്ങിയ റാലി വള്ളിയൂര്‍ക്കാവ് പ്രദര്‍ശന നഗരിയില്‍ സമാപിച്ചു. പ്രദര്‍ശന മേളയില്‍ അണിനിരത്തിയ ട്രാക്ടറുകളുടെ സാന്നിദ്ധ്യം റാലിയുടെ പ്രധാന ആകര്‍ഷണമായി. നാല്‍പ്പതോളം ട്രാക്ടറുകള്‍ റാലിയില്‍ പങ്കെടുത്തു. വിവിധ കാര്‍ഷികോപരണങ്ങളുടെ പ്രദര്‍ശന വാഹനങ്ങളും റാലിയില്‍ പങ്കെടുത്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, കൗണ്‍സിലര്‍ പി.എം ബെന്നി, സംസ്ഥാന കാര്‍ഷിക എഞ്ചിനീയര്‍ വി ബാബു, എക്‌സി. എഞ്ചിനീയര്‍ സി.കെ മോഹനന്‍, അസി.എക്‌സി.എഞ്ചിനീയര്‍മാരായ ടി.കെ രാജ് മോഹന്‍, ആര്‍. ജയരാജന്‍, അഡി. ഡയറക്ടര്‍ ഡോ.കെ അനില്‍കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.പൊതുജനങ്ങള്‍ക്ക് നറുക്കെടുപ്പിലൂടെ വയനാട്ടിലെ എസ്.എം.എ.എം ഡീലര്‍മാര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 4 ലക്ഷം രൂപയുടെ കാര്‍ഷിക യന്ത്രങ്ങളും സമ്മാനമായി വിതരണം ചെയ്തു. സെമിനാറും യുവ കര്‍ഷക സംഗമവും മേളയോടനുബന്ധിച്ച് നടന്നു. തുടര്‍ന്ന് നൃത്തസന്ധ്യയും കലാപരിപാടികളും അരങ്ങേറി.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ