വൈത്തിരി: വൈത്തിരി അമ്പലപടിക്ക് സമീപം വെച്ച് ഓടുന്ന കാറിന് തീപിടിച്ചു. മേപ്പാടി സ്വദേശിയായ ജംഷീറും കുടുബവും സഞ്ചരിച്ചു വന്ന നിസാന്‍ കാറിനാണ് തീപിടിച്ചത്. മണ്ണാര്‍ക്കാട് നിന്നും മേപ്പാടിക്ക് പോകുന്നതിനിടെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. സംഭവത്തില്‍ യാത്രക്കാര്‍ക്ക് പരിക്കൊന്നുമില്ല. കാര്‍ ഓടുന്നതിനിടെ കൊണ്ടിരിക്കേ ക്‌ളച്ച് കിട്ടാതെ വന്നപ്പോള്‍ നിര്‍ത്തി നോക്കിയപ്പോള്‍ ബോണറ്റിനുള്ളില്‍ നിന്നും പുക വരുന്നത് കണ്ട് പുറത്തിറങ്ങുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. പെട്ടെന്ന് തന്നെ തീയാളി പടരുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ