കൽപ്പറ്റ : കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ മുട്ടിൽ കല്ലങ്കോരി എന്ന സ്ഥലത്ത് പോലീസിനെ കണ്ട് പരിഭ്രമിച്ച യുവാക്കളെ ദേഹ പരിശോധന നടത്തിയതിൽ ഇവരിൽ നിന്നും 1.2 ഗ്രാം എംഡിഎംഎയും 6.45 ഗ്രാം കഞ്ചാവും ഓസിബി പേപ്പറും കണ്ടെത്തി. മുട്ടിൽ കുട്ടമംഗലം വെളുത്തേടത്ത് വീട്ടിൽ ഷാഹിൻ റഹ്മാൻ (23), ചുള്ളിയോട് പുത്തൻ വീട്ടിൽ മുഹമ്മദ് ഷിനാസ് (22) എന്നിവരെയാണ് കൽപ്പറ്റ എസ്ഐ ബിജു ആന്റണിയും സംഘവും അറസ്റ്റു ചെയ്തത്. ഇവർക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ