വാരാമ്പറ്റ: ഗവ.സ്കൂൾ വാരാമ്പറ്റയിലെ
പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് രണ്ടര ലക്ഷം രൂപയുടെ കംമ്പയിൻഡ് ബെഞ്ച് &ഡസ്കുകൾ വയനാട് ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിച്ചു നൽകി.
വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
സ്കൂൾ
പി. ടി. എ പ്രസിഡന്റ് പി. സി മമ്മൂട്ടി ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം പി. എ അസീസ്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തംഗങ്ങളായ
റഷീദ് വാഴയിൽ, റഷീന ഐക്കാരൻ, എം. ഇബ്രാഹിം ഹാജി, പി. നാസർ, ഇ. റഷീദ്,വി.ടി സുലൈമാൻ, റെജിന. കെ
തുടങ്ങിയവർ സംസാരിച്ചു.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി
ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ