മാനന്തവാടി: പയ്യംമ്പള്ളി സെന്റ് കാതറൈൻസ് ഹയർ സെക്കന്ററി സ്കൂളിലെ 2006-08 പ്ലസ്ടു ഹ്യുമാനിറ്റീസ് ബാച്ചിന്റെ പൂർവ്വവിദ്യാർത്ഥി സംഗമം ഓർമ്മച്ചെപ്പ് 2023 എന്ന പേരിൽ സംഘടിപ്പിച്ചു. മുപ്പതോളം വിദ്യാർത്ഥികളും ആ കാലഘട്ടത്തിലെ അധ്യാപകരും ഒത്തുചേർന്ന പരിപാടി അവിസ്മരണീയമായിരുന്നു. യോഗത്തിൽ പൂർവ്വ അധ്യാപകരെ മെമെന്റോ നൽകി ആദരിച്ചു.ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ രാജു ജോസഫ് ഉദ്ഘാടനം ചെയ്തു. ജിൻസ് വിജെ അധ്യക്ഷത വഹിച്ച യോഗത്തിൽ ബെൻസൺ ഫിലിപ്പ് സ്വാഗതവും കാർത്തിക ലക്ഷ്മി നന്ദിയും പറഞ്ഞു.

അധ്യാപക നിയമനം
പിണങ്ങോട് ഡബ്യൂ.ഒ.എച്ച്.എസ്.എസിൽ ദിവസവേതനാടിസ്ഥാനത്തിൽ സൂവോളജി അധ്യാപക (സീനിയർ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 26ന് രാവിലെ 10ന് മുട്ടിൽ ഡബ്യൂ.എം.ഒ ക്യാമ്പസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ –