സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ വയോസേവന പുരസ്കാരങ്ങൾക്ക് നാമനിര്‍ദേശങ്ങൾ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കി മികച്ച പ്രകടനം കാഴ്ച്ചവെച്ച കോര്‍പറേഷൻ, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് ഈ വര്‍ഷം പുരസ്കാരങ്ങൾ നൽകുന്നത്. നാമനിര്‍ദേശങ്ങള്‍ 2025 സെപ്റ്റംബര്‍ 12നകം സാമൂഹ്യനീതി ഡയറക്ടറേറ്റിലോ അല്ലെങ്കിൽ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കോ നൽകണം. കൂടുതൽ വിവരങ്ങൾ swd.kerala.gov.in എന്ന വെബ്സൈറ്റിലും വയനാട് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍നിന്നും ലഭിക്കും. ഫോൺ -04936-205307

യുഡിഎഫ് തരംഗത്തില്‍ വിറച്ച് കണ്ണൂരിലെ ചെങ്കോട്ടകളും: ആകെ ഒന്ന് ഉലഞ്ഞു, വിയർത്തു; പിടിച്ച് നിന്ന് എല്‍ഡിഎഫ്
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തില്‍ ആടിയുലഞ്ഞ് ചെങ്കോട്ടകളും. ഇടതുകോട്ടയായ കണ്ണൂരിലും വലിയ വിളളലുണ്ടായി. യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇത്തവണ തിരിച്ചുപിടിക്കുകയായിരുന്നു എല്‍ഡിഎഫിന്റെ ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റ്







