പുതിയ അധ്യായന വര്‍ഷം അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി ആര്.ടി.ഒ, സബ് ആര്.ടി.ഒ ഓഫീസിന് കീഴില്‍ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നീ സ്ഥലങ്ങളില്‍ സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്കുന്നു. വൈത്തിരി താലൂക്കിലെ പരിശീലന ക്ലാസ് മേയ് 31 ന് രാവിലെ 9 ന് കല്‍പ്പറ്റ ആര്.ടി.ഒ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന മുഴുവന്‍ ഡ്രൈവര്‍മാരും പരിശീലന ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 202607.

കൂടികാഴ്ച്ച
ഫുട്ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658