എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മേയ് 29 ന് രാവിലെ 9 ന് കല്‍പ്പറ്റ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പി.എഫ് നിയര്‍ യു ബോധവല്‍ക്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും നടത്തും. പി.എഫ് അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവരില്‍ നിന്നും പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ httsp://epfokkdnm.wixsite.com/epfokkdnan ലോ , ro.kozhikode@pfindia.gov.in ലോ രജിസ്റ്റര്‍ ചെയ്യണം.

കൃഷിഭവനുകളിൽ ഇന്റേൺ നിയമനം
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവനുകളിൽ ഇന്റേൺ നിയമനം നടത്തുന്നു. 18നും 41നുമിടയിൽ പ്രായമുള്ള വി.എച്ച്.എസ്.ഇ കാർഷിക വിഷയ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്കും കാർഷിക വിഷയയങ്ങളിലും ഓർഗാനിക് ഫാമിങിലും ഡിപ്ലോമയുള്ളവര്‍ക്കും അപേക്ഷ നൽകാം. www.keralaagriculture.gov.in







