പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന സേഫ് ഭവന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ 2006 ഏപ്രില്‍ 1 ന് ശേഷം നിര്‍മ്മിച്ചതും 2018 ഏപ്രില്‍ 1 നു ശേഷം ഭവന പുനരുദ്ധാരണത്തിനോ, ഭവന പൂര്‍ത്തികരണത്തിനോ സര്‍ക്കാര്‍ ധന സഹായം കൈപ്പറ്റാത്തവരും 2,50,000 രൂപയില്‍ താഴെ വരുമാനം ഉള്ളവരുമായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷഫോറം ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കും. അപേക്ഷകന്റെ വീട് സ്ഥിതി ചെയ്യുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകള്‍ മേയ് 31 വരെ ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ സ്വീകരിക്കും. ഫോണ്‍: 04936 202232.

കൃഷിഭവനുകളിൽ ഇന്റേൺ നിയമനം
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവനുകളിൽ ഇന്റേൺ നിയമനം നടത്തുന്നു. 18നും 41നുമിടയിൽ പ്രായമുള്ള വി.എച്ച്.എസ്.ഇ കാർഷിക വിഷയ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്കും കാർഷിക വിഷയയങ്ങളിലും ഓർഗാനിക് ഫാമിങിലും ഡിപ്ലോമയുള്ളവര്‍ക്കും അപേക്ഷ നൽകാം. www.keralaagriculture.gov.in







