കുഞ്ഞോം എ.യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു.

കുഞ്ഞോം എ.യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. വിദ്യാഭ്യാസ പുരോഗതിക്കായി നാടിന്റെ ദിശമാറ്റുമെന്നും മന്ത്രി പറഞ്ഞു. ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ.പി ദേവകി അമ്മയെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, വൈസ് പ്രസിഡന്റ് എ.കെ ശങ്കരന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രമ്യ താരേഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ആമിന സത്താര്‍, മൈമുനത്ത്, വാര്‍ഡ് മെമ്പര്‍മാരായ ബിന്ദു മണപ്പാട്ടില്‍, വി.ടി അരവിന്ദാക്ഷന്‍, എ.എസ് രവികുമാര്‍, ചന്തു മാസ്റ്റര്‍, പ്രധാനധ്യാപിക എന്‍ വനജ, മാനേജ്‌മെന്റ് പ്രതിനിധി കെ.പി ശിവന്‍, ബി.പി.സി കെ.കെ സുരേഷ്, പി.ടി.എ പ്രസിഡണ്ട് കെ.വി ഗണേശന്‍, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റഷീദ് പൈക്കാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി കെ.കെ അമ്മദ് ഹാജി ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു.

തുടർച്ചയായി ലഹരി കടത്ത് കേസുകളിൽ ഉൾപ്പെട്ടു; കണ്ണൂരിലെ ബുള്ളറ്റ് ലേഡിയെ ബംഗലൂരിലെത്തി കരുതൽ തടങ്കലിലാക്കി എക്സൈസ്: പയ്യന്നൂർ സ്വദേശിനി നിഖില അകത്തായത് ഇങ്ങനെ…

ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന പയ്യന്നൂർ സ്വദേശിനി നിഖിലയെ കരുതല്‍ തടങ്കലിലെടുത്ത് എക്സൈസ്. ബംഗളൂരുവില്‍ നിന്നാണ് തളിപ്പറമ്ബ് എക്സൈസ് നിഖിലയെ അറസ്റ്റ് ചെയ്തത്.എൻഡിപിഎസ് അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ്‌ സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ്‌ ആക്‌ട്(ഇന്ത്യ) കേസുകളില്‍ തുടർച്ചയായി

സ്ത്രീകൾക്കിടയിലെ പുതിയ ട്രെൻഡ് പൊക്കം കുറയ്ക്കൽ ശസ്ത്രക്രിയയോ? നീളം കുറയ്ക്കാൻ കൂട്ടത്തോടെ പറക്കുന്നത് തുർക്കിയിലേക്ക്: വിചിത്ര വാർത്തയുടെ വിശദാംശങ്ങൾ

പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന് പറഞ്ഞത് കുഞ്ഞുണ്ണി മാഷാണ്. എന്നാല്‍ പൊക്കം അല്പം കൂടിയാലോ അതും ബുദ്ധിമുട്ടാണ്.പൊക്കം കൂടിപ്പോയതിനാല്‍ പറ്റിയ പങ്കാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ് ചില യുവതികള്‍. അങ്ങനെ പൊക്കം കൂടിയ സങ്കടത്തില്‍ ഇരിക്കുന്ന യുവതികള്‍ക്കെല്ലാം

നേരിട്ട് വാങ്ങിയപ്പോള്‍ 810 രൂപ ; അതേ ഭക്ഷണം സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ 1473 രൂപ: യുവാവ് പങ്കിട്ട കുറിപ്പില്‍ ഞെട്ടി കാഴ്ച്ചക്കാർ

വീട്ടിലിരുന്നും സ്വാദിഷ്ഠമായ ആഹാരം യാതൊരു പണിയുമെടുക്കാതെ കഴിക്കാമെന്നുള്ളതു കൊണ്ടാണ് പലപ്പോഴും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ പലരും തയ്യാറാകുന്നത്.സമയലാഭം മാത്രമല്ല യാത്ര ചെയ്യുന്ന കഷ്ടപ്പാടും ഇതിലൂടെ ഒഴിവാക്കാം എന്നുള്ളതും ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗിന്റെ ഒരു

ജിഎസ്ടി പരിഷ്കരണം: രാജ്യത്ത് വില കുറയുന്ന യാത്രാ വാഹനങ്ങളുടെ സമ്പൂർണ്ണ പട്ടിക

രാജ്യത്ത് ജി.എസ്.ടി നിരക്ക് പരിഷ്ക്കരിച്ചതോടെ കാറുകള്‍ക്ക് വൻ വിലക്കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ കാർ നിർമാതാക്കള്‍ വിവിധ മോഡലുകളുടെ ഓഫർ പ്രഖ്യാപിച്ചു.മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, റെനോ, ടൊയോട്ട, ഹ്യുണ്ടായ് ഇന്ത്യ, കിയ

ഓണക്കാലത്തെ മദ്യവിൽപനയിൽ സർവകാല റെക്കോർഡുമായി ബെവ്‌കോ; 11 ദിവസത്തെ കളക്ഷന്‍ 920.74 കോടി

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി ബെവ്‌കോ. പതിനൊന്ന് ദിവസം കൊണ്ട് 920.74 കോടി രൂപയുടെ കച്ചവടമാണ് ബെവ്‌കോയില്‍ നടന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 78.67 കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യവില്‍പന

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.