സേവ് എ ഫാമിലി പ്ലാൻ
ബത്തേരി രൂപതയുടെ സാമൂഹ്യ ക്ഷേമ പ്രസ്ഥാനമായ ശ്രേയസ് പാവപ്പെട്ട കുടുംബങ്ങളുടെ ഉന്നമനത്തിനായി നടപ്പിലാക്കി വരുന്ന സേവ് എ ഫാമിലി പ്ലാൻ പദ്ധതിയുടെ ഭാഗമായി ബഡേരി യൂണിറ്റിലെ ഫാത്തിമയുടെ കുടുംബത്തിന് അനുവദിച്ച പുതിയ സംരംഭമായ മെസ്സ് ഹൗസിന്റെ ഉദ്ഘാടനം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ നിർവഹിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.അബ്രഹാം പതാക്കൽ അദ്ധ്യക്ഷത വഹിച്ചു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.സ്വാഗതം ആശംസിച്ചു.
അമ്പലവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ എൻ.സി.കൃഷ്ണകുമാർ,സെൻട്രൽ കോർഡിനേറ്റർ ലില്ലി,ഇടവക ട്രസ്റ്റി എബി പോൾ,യൂണിറ്റ് സി.ഒ.ബിന്ദു വിൽസൺ എന്നിവർ സംസാരിച്ചു.

കൂടികാഴ്ച്ച
ഫുട്ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658