ആരോഗ്യ കേരളം വയനാടിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ജി.എന്‍.എം/ ബി.എസ്.സി നേഴ്സിങ്, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനോടുകൂടിയ ബി.സി.സിപി.എന്‍. പ്രായപരിധി 40 വയസ്സ്. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവര്‍ത്തി പരിചയം, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ, ഇ-മെയില്‍, ഫോണ്‍ നമ്പര്‍, തപാല്‍ വിലാസം എന്നിവയോടുകൂടിയ അപേക്ഷ മേയ് 27 വൈകീട്ട് 4 നകം ജില്ലാ പ്രോഗ്രാമര്‍ മാനേജര്‍, എന്‍.എച്ച്.എം, മായോസ് ബില്‍ഡിംഗ്, കൈനാട്ടി, കല്‍പ്പറ്റ നോര്‍ത്ത് 673122 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭിക്കണം. ഫോണ്‍: 04936 202771.

കൃഷിഭവനുകളിൽ ഇന്റേൺ നിയമനം
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവനുകളിൽ ഇന്റേൺ നിയമനം നടത്തുന്നു. 18നും 41നുമിടയിൽ പ്രായമുള്ള വി.എച്ച്.എസ്.ഇ കാർഷിക വിഷയ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്കും കാർഷിക വിഷയയങ്ങളിലും ഓർഗാനിക് ഫാമിങിലും ഡിപ്ലോമയുള്ളവര്‍ക്കും അപേക്ഷ നൽകാം. www.keralaagriculture.gov.in







