വാളാട് വില്ലേജില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സര്‍വ്വേ റിക്കാര്‍ഡുകള്‍ ‘എന്റെ ഭൂമി ‘ പോര്‍ട്ടലിലും വാളാട് വില്ലേജ് ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂഉടമകള്‍ക്ക് http://entebhoomi.Kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് രേഖകള്‍ പരിശോധിക്കാം. സര്‍വേ റിക്കാര്‍ഡുകളില്‍ പരാതി ഉള്ളവര്‍ക്ക് 30 ദിവസത്തിനകം മാനന്തവാടി റീ-സര്‍വ്വെ സൂപ്രണ്ടിനെ നേരിട്ടോ ‘എന്റെ ഭൂമി ‘ പോര്‍ട്ടലില്‍ ഓണ്‍ലൈനയോ പരാതി സമര്‍പ്പിക്കാം. ഫോണ്‍: 04935 241295.

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി