കല്‍പ്പറ്റ:പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനചംക്രമണ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജല അവശ്യകത കുറഞ്ഞ നൂതനമായ കൃഷിരീതിയാണിത്. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളര്‍ത്താന്‍ സാധിക്കും. നൈല്‍ തിലാപ്പിയ മത്സ്യമാണ് നിക്ഷേപിക്കുന്നത്. 100 ക്യൂബിക് മീറ്റര്‍ ഏരിയയുള്ള മത്സ്യകൃഷിക്ക് 7.5 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. 40 ശതമാനം സബ്‌സിഡി ലഭിക്കും. ഒരു വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം വിളവെടുക്കാം. താല്‍പര്യമുള്ള കര്‍ഷകര്‍ തളിപ്പുഴ മത്സ്യഭവനിലൊ കാരാപ്പുഴ മത്സ്യഭവനിലോ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലോ ഒക്ടോബര്‍ 28 നകം അപേക്ഷിക്കണം. ഫോണ്‍ 7994903092, 9447828061.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ