പാലക്കാട് ജില്ലാ പോലീസ് മേധാവിയായി ട്രാൻസ്ഫർ ആയി പോകുന്ന വയനാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് ഐപിഎസിന് വയനാട് ജില്ലാ പോലീസ് യാത്രയയപ്പ് നൽകി ആദരിച്ചു. ഉദ്ഘാടനം തപോഷ് ബസുമതാരി ഐപിഎസ് നിർവഹിച്ചു. ബത്തേരി ഡിവൈഎസ്പി അബ്ദുൽ ശരീഫ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സിബി എൻ. ഒ, എസ്. എം. എസ് ഡിവൈഎസ്പി സന്തോഷ് പി.കെ,ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി,ഇൻസ്പെക്ടർമാരായ അബ്ദുൽ കരീം,അഗസ്റ്റിൻ, ഷാജു ജോസഫ്, പളനി സബ് ഇൻസ്പെക്ടർമാരായ ബിജു ആന്റണി, രാംജിത്ത്,ശ്രീനിവാസൻ, ശശിധരൻ (KPOA സംസ്ഥാന നിർവഹണ സമിതി അംഗം), സതീഷ് കുമാർ (KPA ജില്ലാ സെക്രട്ടറി), സീന (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്) തുടങ്ങിയവർ പങ്കെടുത്തു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.