സംഘചേതന ഗ്രന്ഥാലയം തേറ്റമല ഗവ: ഹൈസ്ക്കൂളിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് റഹീന മെമ്മോറിയൽ എന്റോവ്മെന്റ് വിതരണം ചെയ്തു.
ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ മനോജ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി സത്യൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പി.ടി .എ പ്രസിഡന്റ് നാസർ കൂത്തുപറമ്പൻ ,ഗ്രന്ഥാലയം സെക്രട്ടറി കെ. അൻവർ , സന്തോഷ് മാസ്റ്റർ, സുധി ലാൽ മാസ്റ്റർ , ശംഭു, പി.കെ. ഉസ്മാൻ തുടങ്ങിവർ സംസാരിച്ചു.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10