വായനാ ദിനത്തോടനുബ|ന്ധിച്ച് സംഘചേതന ഗ്രന്ഥാലയം തേറ്റമല ഗവ: ഹൈസ്ക്കൂളിൽ ‘അക്ഷര മൈലാഞ്ചി ‘ സംഘടിപ്പിച്ചു. കൈകളിൽ മൈലാഞ്ചി കൊണ്ട് അക്ഷരങ്ങൾ എഴുതിയാണ് പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്കായി വ്യത്യസ്തമായ ഈ പരിപാടി സംഘടിപിച്ചത്. ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ മനോജ് മാത്യു. ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം സെക്രട്ടറി കെ. അൻവർ , സാബിറ ടീച്ചർ, സംപ്രീന ടീച്ചർ, രമ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
കുട്ടികളിൽ അക്ഷര സ്നേഹവും വായനയും വളർത്താൻ പരിപാടി സഹായകമാവുമെന്ന് ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര് കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്മെന്റ് & ഡിജിറ്റല്‍ സ്കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന് മുഖേന പ്രത്യേക