ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പിതൃ ദിനാഘോഷവും എസ്.എസ്.എൽ.സി.,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു ഇടയനാൽ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ് ക്ലാസ് എടുത്തു.യൂണിറ്റ് പ്രസിഡന്റ് വത്സ ജോയി അധ്യക്ഷത വഹിച്ചു.പിതൃ ദിനാഘോഷത്തിന്റെ ഭാഗമായി പ്രായം കൂടിയ രാമേട്ടനെ ഷാൾ അണിയിച്ച് ആദരിച്ചു.കുട്ടികളെ മൊമെന്റോ നൽകി അനുമോദിച്ചു .ജാൻസി ബെന്നി,സുനി ജോബി എന്നിവർ സംസാരിച്ചു.

പുരസ്‌കാര നിറവിൽ ‘രക്ഷ’
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം