‘സ്പ്ലാഷ്’ മഴ മഹോത്സവം ജൂലായ് 5 ന് തുടങ്ങും.

കൽപ്പറ്റ:സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിനോദസഞ്ചാര മേളയായ
സ്പ്ലാഷ് മഴ മഹോത്സവം ജൂലായ് 5ന് തുടങ്ങും.

കേരള ടൂറിസം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുമായി ചേർന്ന് വയനാട് ടൂറിസം ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
സ്പ്ലാഷിൻ്റെ പ്രധാന പരിപാടികൾ ജൂലൈ 8 മുതൽ 15 വരെ വയനാട്ടിലെ വിവിധ പ്രദേശങ്ങളിലായി നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പതിനൊന്നാമത് മഴ മഹോത്സവമാണ് ഇത്തവണത്തേത് .

വിനോദ സഞ്ചാര മേഖലയിലെ എല്ലാ സംരംഭത്വത്തെയും ഉൾക്കൊള്ളിച്ച നടത്തുന്ന മഴ മഹോത്സവത്തിൽ ഇൻഡോർ ,ഔട്ട്ഡോർ പരിപാടികൾ, ബിസിനസ് മീറ്റ്, കലാസന്ധ്യ തുടങ്ങിയ പരിപാടികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മഡ് ഫുട്ബോൾ, സൈക്ലിംഗ് ,കയാക്കിംഗ്, മൗണ്ടൈൻ ബൈക്കിംഗ് തുടങ്ങിയ മത്സരങ്ങൾ നടത്തുന്നതിലൂടെ സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കുകയാണ് പ്രധാന ലക്ഷ്യം.

ബിസിനസ് മീറ്റിലൂടെ റിസോർട്ട്, ഹോട്ടൽ ,ഹോംസ്റ്റേ ,ടൂർ ഓപ്പറേറ്റർമാർ, ടൂറിസം ബ്ലോഗർമാർ, മെഡിക്കൽ ടൂറിസം, ആയുർവേദ റിസോർട്ട്, പ്ലാന്റേഷൻ റിസോർട്ട് എന്നിവയും പ്രവർത്തിക്കുന്നവർക്കും അവരുടെ കർമ്മമേഖലയും സവിശേഷതകളും പ്രദർശിപ്പിക്കുവാനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുവാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു.

വിനോദസഞ്ചാര മേഖലയിൽ കഴിഞ്ഞ 10 വർഷങ്ങളിൽ കൈവന്ന വികസനത്തിനും ഉണർവിനും വയനാട് മഴ മഹോത്സവം വലിയ പങ്കുവഹിച്ചിട്ടുണ്ടന്നും
ഭാരവാഹികൾ പറഞ്ഞു.

ഉദ്ഘാടനത്തിനൊരുങ്ങി ഫാമിലി, മാർക്കറ്റിം​ഗ് ക്യാംപെയിന് തുടക്കം!

ബത്തേരി ഫാമിലി വെഡിം​ഗ് സെന്റർ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മാർക്കറ്റിം​ഗ് ക്യാംപെയിന് തുടക്കമായി. സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി കൗൺസിലർ ആരിഫ് സി കെ ക്യാംപെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഫാമിലി വെഡിം​ഗ് സെന്റർ മാനേജിം​ഗ്

ശ്രേയസ് യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ചുള്ളിയോട് യൂണിറ്റിൽ സംഘടിപ്പിച്ച യോഗ പരിശീലന ക്ലാസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ഒ.ജെ. ബേബി അധ്യക്ഷത വഹിച്ചു. ചുള്ളിയോട് ഹോമിയോ ആശുപത്രിയിലെ റീഷ്മ ഷാജി

മൊബൈൽ പുറത്തേക്ക് വീണാൽ അപായ ചങ്ങല വലിക്കരുതെന്ന് റെയിൽവേ; പകരം ഇങ്ങനെ ചെയ്യാം

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റെയിൽവേ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. യാത്ര സുഖമമാക്കാനും യാത്രക്കാർക്ക് പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതിരിക്കാനും നിരവധി നിർദേശങ്ങളാണ് റെയിൽവേ പുറത്തിറക്കുക. ഇപ്പോൾ അങ്ങനെയൊരു നിർദേശമാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

വിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽ

കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം നൽകുന്ന മംഗല്യ സമുന്നതി’ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനും ഒക്ടോബർ 31നും ഇടയിൽ

വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല

തിരുവനന്തപുരം: വീടുകൾക്കുമേൽ താത്കാലിക ഷീറ്റോ ഓടോ മേഞ്ഞ മേൽക്കൂരകൾക്ക് ഇനിമുതൽ നികുതിയില്ല. മഴക്കാലത്തെ ചോർച്ച തടഞ്ഞ് കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നതുപോലുള്ള ആവശ്യങ്ങൾക്കും ഇത്തരം നിർമാണം വ്യാപകമായതോടെയാണ് ഇളവനുവദിച്ച് കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതിവരുത്തിയത്. മൂന്നുനിലവരെയുള്ള

നമ്പറിനൊപ്പം വിളിക്കുന്നയാളുടെ പേരും ഇനി മൊബൈൽ സ്‌ക്രീനില്‍ എഴുതി കാണിക്കും; പരീക്ഷണം അടുത്തയാഴ്‌ച്ച മുതല്‍

ട്രൂകോളർ പോലുളള ആപ്പിന്റെ സഹായമില്ലാതെ ഇനി നിങ്ങളുടെ ഫോണിൽ വിളിക്കുന്നയാളുടെ പേര് ദൃശ്യമാകും.  പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) ടെലികമ്മ്യൂണിക്കേഷൻ വകുപ്പും (ഡിഒടി) ഈ നടപടി തുടങ്ങി. സിം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.