മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി.സ്ക്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയും വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും സാഹിത്യകാരനും മലയാള കവിയുമായ ജിത്തു തമ്പുരാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ബഷീർ അധ്യക്ഷത വഹിച്ചു.വിദ്യാരംഗം കൺവീനർ ഹരിത,ഹെഡ് മാസ്റ്റർ അബ്ദുൾ റഫിഖ്,റഷീന, ജെറ്റീഷ്, സിറിൽ, ശോഭന, സൗമ്യ,പ്രസൂന , ഫർസീന, അശ്വതി,മൊയ്തു
എന്നിവർ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.