കൽപ്പറ്റ : കേരളം രാജ്യത്തിന് തന്നെ മാതൃകയായ വികസനവുമായി മുന്നോട്ട് പോകുന്ന കാലഘട്ടത്തിൽ കേരളത്തിന്റെ വികസന കുതിപ്പിന് സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കാൻ ചുക്കാൻ പിടിച്ചു വരുന്നവരാണ് സർക്കാർ ജീവനക്കാർ . ആപത്ഘട്ടങ്ങളിൽ കേരള സർക്കാർ ജനങ്ങളെ കരുതലോടെ ചേർത്ത് പിടിക്കാൻ തീരുമാനിച്ചപ്പോൾ ഒരു മാസത്തെ ശമ്പളം സർക്കാരിന് നൽകി കൊണ്ടും , സർക്കാരിന് വേണ്ടി രാപകലില്ലാതെ ജനങ്ങളുടെ ക്ഷേമവും , സുരക്ഷയും ഉറപ്പു വരുത്തിയതും , വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാരാണ് . കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ സർക്കാരിന്റെ ധനസ്ഥിതിയെ ദുർബലപ്പെടുത്തുന്ന സാഹചര്യമുണ്ടെങ്കിലും സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞ് വെക്കാൻ മാത്രം സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്ത് നിലനിൽക്കുന്നില്ലാ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . അതു കൊണ്ട് തന്നെ ജീവനക്കാരുടെ തടഞ്ഞ് വെക്കപ്പെട്ട ഡി.എ കുടിശിക , ലീവ് സറണ്ടർ , ശമ്പള പരിഷ്കരണ കുടിശിക എന്നീ അനൂകൂല്യങ്ങൾ അടിയന്തിരമായി അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ വയനാട് ജില്ലാ ധർണ്ണ കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ ജയപ്രകാശ് വി.സി ആവശ്യപ്പെട്ടു. സംസ്ഥാനതൊട്ടാകെ ജില്ലാ കേന്ദ്രങ്ങളിൽ ജൂൺ 22 ന് നടക്കുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായാണ് ജോയിൻ്റ് കൗൺസിൽ വയനാട് ജില്ലയിലും ധർണ്ണ സംഘടിപ്പിച്ചത് . കൗൺസിൽ ജില്ലാ പ്രസിഡണ്ട് എം.പി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിനിൽ കുമാർ സ്വഗതവും , കേരളാ ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ഡോക്ടർ സിനി , ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ ആർ.ശ്രീനു , കെ.ആര്‍ സുധാകരന്‍, റഷീദ പി.പി , ഷമീര്‍ കെ, സുജിത്ത് പി.പി , സുജിത്ത് .വി , യോഹന്നാൻ TK , ലിതിൻ ജോസഫ് എന്നിവർ സംസാരിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ