സി പി ഐ എം നേതാവ്‌ ടി സുരേഷ്‌ ചന്ദ്രൻ അന്തരിച്ചു.

കൽപ്പറ്റ:വയനാട്ടിലെ സിപിഐ എം നേതാവ് കൽപ്പറ്റ സിവിൽ കൃഷ്ണ നിവാസിൽ ടി സുരേഷ് ചന്ദ്രൻ (75) അന്തരിച്ചു. ശാരീരിക അവശതകളെ തുടർന്ന് ബുധനാഴ്ച രാവിലെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷ് ചന്ദ്രൻ വ്യാഴം രാത്രി 10.45 ഓടെയാണ് മരിച്ചത്. കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും സിപിഐ എം കൽപ്പറ്റ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമാണ്. ദീർഘകാലം സിപിഐ വയനാട് ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. നാടക നടനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു. സിപിഐ എം കല്‍പ്പറ്റ ഏരിയ കമ്മിറ്റി അംഗം, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍, വൈത്തിരി കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍, റെയിഡ്കോ ഡയറക്ടര്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചു. സംസ്കാരം വെള്ളി രാത്രി എട്ടിന് കൽപ്പറ്റ ഗൂഡലായിക്കുന്ന് പൊതുശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: സൂരജ് കൃഷ്ണൻ (സിനിമാതാരം), അഡ്വ. സുനിത (എറണാകുളം). മരുമക്കൾ: ഡോ. നിഷ സൂരജ്, ബൽറാം മേനോൻ (ബിസിനസ്, എറണാകുളം). സഹോദരങ്ങൾ: കുട്ടികൃഷ്ണൻ, ധന്യകുമാരി. അച്ഛൻ: തളിപ്പറമ്പ് ശക്തിപ്പറമ്പിൽ പരേതനായ കൃഷ്ണൻ നായർ. അമ്മ: പരേതയായ നാരായണി അമ്മ.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.