കൽപ്പറ്റ നഗരസഭ പരിധിയിൽ രണ്ട് ഇടങ്ങളിലായി നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രിയുടെ പഴയ കെട്ടിടത്തിലും, എമിലിയിലുമാണ് രണ്ട് ഹെൽത്ത് സെന്ററുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. രണ്ട് സെന്ററുകളുടെയും ഉദ്ഘാടനം സംയുക്തമായി എമിലിയിൽ നടന്നു. നഗരസഭയുടെ സ്വപ്ന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഹെൽത്ത് വെൽനെസ്സ് സെന്ററുകളുടെ ഉദ്ഘാടന കർമ്മം നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി നിർവഹിച്ചു. നഗരസഭ പരിധിയിൽ ആരംഭിക്കുന്ന ഇത്തരത്തിലുള്ള നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്നതും, ആരോഗ്യ മേഖലയിൽ ബോധവൽക്കരണം, രോഗപ്രതിരോധ പ്രവർത്തനമടക്കമുള്ള സമൂഹത്തിന്റെ താഴെ തട്ടിലുള്ള ആരോഗ്യ ഉദ്യമങ്ങൾക്ക് ശക്തി പകരുന്നതാണെന്നും, നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി അഭിപ്രായപ്പെട്ടു. നഗരസഭാ ചെയർപേഴ്സൺ കെ അജിത അധ്യക്ഷത വഹിക്കുകയും, നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എ പി മുസ്തഫ സ്വാഗതവും പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ദിനീഷ് മുഖ്യപ്രഭാഷണവും, ആരോഗ്യകേരളം ഡിപിഎം ഡോ. സെമീഹ സൈതലവി പദ്ധതി വിവരണവും നടത്തി. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ അഡ്വ. ടി ജെ ഐസക്ക്, ജൈന ജോയ്, സി കെ ശിവരാമൻ, കൽപ്പറ്റ ജനൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ശ്രീകുമാർ മുകുന്ദൻ, പൊതുപ്രവർത്തകൻ നൗഫൽ കെ കെ, നഗരസഭാ സെക്രട്ടറി അലി അസ്ഹർ എൻ കെ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നഗരസഭാ ജനപ്രതിനിധികൾ, നഗരസഭാ ഹെൽത്ത് സൂപ്രണ്ട് വിൻസന്റ് കെ വി, ഡോക്ടർ സ്നേഹ, ഡോക്ടർ യാസ്മിൻ, എൻ എച്ച് എം ജില്ലാ കോഡിനേറ്റർ ഡിജോ എന്നിവർ സംബന്ധിച്ചു.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ