കൽപ്പറ്റ: കേരള സർക്കാർ നടപ്പിലാക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ അപാകതകൾ പരിഹരിക്കണമെന്നും ചെറുകിട, സ്വയം തൊഴിൽ സംരംഭങ്ങളെ തകർക്കുന്ന നിയമത്തിലെ വ്യവസ്ഥകൾ നീക്കം ചെയ്യണമെന്നും, കുത്തകളെ സഹായിക്കുന്ന സർക്കാർ നയം തിരുത്തണമെന്നും മെഡിക്കൽ ലബോറട്ടറി ഓണർസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .
സംസ്ഥാന പ്രസിഡന്റ് ശ്രീ വിജയൻ പിള്ള ഉത്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. ജില്ലാ പ്രസിഡന്റ് വിജയൻ. പി. എസ് അധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. പ്രതാപ് വാസു, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ഷാജി പുഴക്കൂൽ, സംസ്ഥാന സെക്രട്ടറി ശ്രീ സോജി സിറിയക് , KPMTA ജില്ലാ പ്രസിഡന്റ് ശ്രീമതി ലൂസി സുരേന്ദ്രൻ, ജില്ലാ ട്രെഷറർ ശ്രീ അനീഷ് ആന്റണി, വൈസ് പ്രസിഡന്റ് ലിയോ ടോം തുടങ്ങിയവർ സംസാരിച്ചു.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്