തേറ്റമല ഗവ: ഹൈസ്കൂളിൽ വായനാ പക്ഷാചരണത്തിന്റെ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രശ്സത നാടകകൃത്തും അധ്യാപകനുമായ റോയ്സൻ പിലാക്കാവ് നിർവ്വഹിച്ചു. ജീവിതത്തിൽ നീതിബോധം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും, വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സംസാരിക്കുകയുണ്ടായി. ഹെഡ്മാസ്റ്റർ മനോജ് മാത്യു, സന്തോഷ് മാസ്റ്റർ, സുധി ലാൽ ഒന്തത്ത്, ടോണി ജോസഫ്, എം.വി ഡെസി, വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ക്ലബ്ബുകളുടെ നയപ്രഖ്യാപനവും . കാവ്യാലാപനം, പുസ്തകാസ്വാദനം, തുടങ്ങി കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്