വെണ്ണിയോട്: ലഹരി വിരുദ്ധ ദിനത്തിൽ വൈവിധ്യമാർന്ന പരിപാടിയുമായി വെണ്ണിയോട് എസ്.എ.എൽ.പി.സ്കൂൾ. ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് ലഹരി വസ്തുക്കളായ മദ്യം, മയക്കുമരുന്ന്,പുകയില, സിഗരറ്റ് തുടങ്ങിയവയുടെ പേരുകൾ എഴുതിയ ലോട്ടുകൾ കുപ്പിയിൽ നിക്ഷേപിക്കുകയും,കുപ്പി കോർക്ക് ഉപയോഗിച്ച് പൂട്ടി വെക്കുകയും ചെയ്തു. അധ്യാപകരായ ജ്യോതി.പി, ജിൻസി മാത്യു,രേഷ്മ എം.ബി, ശരത് റാം എന്നിവർ നേതൃത്വം നൽകി.

പോലീസ്- മോട്ടോർ വാഹന വകുപ്പുകളുടെ നീക്കങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചോർത്തി നൽകി ഗ്രൂപ്പ് അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ
പുൽപ്പള്ളി: പോലീസ് മോട്ടോർ വാഹന വകുപ്പിൻ്റെയും വാഹന പരിശോധനയുടെയും മറ്റ് ഔദ്യോഗിക പ്രവർത്തനങ്ങളുടെയും വിവരങ്ങൾ യഥാസമയം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചോർത്തി നൽകിയ അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ. പെരിക്കല്ലൂർ, ചെറിയമുക്കാടയിൽ വീട്ടിൽ, ബിബിൻ ബേബി(42) സഹോദരൻബിജു







