ബത്തേരി ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കൻ്ററി വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിൻ്റെ
പ്രതിവാര ‘കരിയർ ടോക്ക്’
പരിപാടി “റേഡിയോ ഓർബിറ്റ് ” സുൽത്താൻ ബത്തേരി നഗരസഭ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ് ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ലോഗോ പ്രകാശനം പി.റ്റി.എ പ്രസിഡന്റ് അസീസ് മാടാല നിർവ്വഹിച്ചു.
സിന്ധു.സി.സി ( ഡി.ഡി, പൊതു വിദ്യഭ്യാസ വകുപ്പ്), അപർണ.കെ.ആർ (വടകര മേഖല അസിസ്റ്റന്റ് ഡയറക്ടർ, പൊതു വിദ്യഭ്യാസ വകുപ്പ്), എ.എം.റിയാസ് (സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, കരിയർ ഗൈഡൻസ് സെൽ), വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ശ്രി.ദിലിൻ സത്യനാഥ്, വയനാട് ജില്ലാ കരിയർ ഗൈഡൻസ് സെൽ കോഡിനേറ്റർ വിജോഷ്, കരിയർ മാസ്റ്റർ ഷൈജു എന്നിവർ
സംസാരിച്ചു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്