ഭിന്നശേഷിമൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ പെണ്‍മക്കളുടെയും ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളുടെയും വിവാഹത്തിനുള്ള ധനസഹായം അനുവദിക്കുന്ന ‘പരിണയം’ പദ്ധതിയിലേക്കും, തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെയോ മകളെയോ സംരക്ഷിക്കേണ്ടി വരുന്ന ഭര്‍ത്താവ് ഉപേക്ഷിച്ച ബി.പി.എല്‍ കുടുംബങ്ങളിലെ മാതാവിന് സ്വയംതൊഴില്‍ ആരംഭിക്കുന്നതിനായി വകുപ്പ് മുഖേന ഒറ്റത്തവണ ധനസഹായം അനുവദിക്കുന്ന ”സ്വാശ്രയ” പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സുനീതി പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 205307.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്