വയനാട് ജില്ലാ ശിശുക്ഷേമ സമിതിയും അച്ചൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളും ചേർന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരിക്കെതിരെ പടയണി ചേരാം എന്ന പരിപാടി ജില്ലാപഞ്ചായത്ത് പൊഴുതന ഡി വിഷൻ മെമ്പർ എൻ.സി പ്രസാദ് നിർവ്വഹിച്ചു. വാർഡ് മെമ്പർ നിഖിൽ വാസു അദ്ധ്യക്ഷത വഹിച്ചു. പി റ്റി എ പ്രസിഡന്റ് എം. ശശി, നജുമുദ്ദീൻ കെ ,സി.കെ.ഷംസുദ്ദീൻ, പി.എം. രജനി, അബ്ദുൾ റഹ്മാൻ , പി. ഗീത. സി.ജയരാജൻ . പി.ആർ ഗിരിനാഥൻ, JRC ലീഡർ കെ.മുഹമ്മദ് നസീം എന്നിവർ സംസാരിച്ചു. സിവിൽ എക്സൈസ് ഓഫീസർ സജി പോൾ ക്ലാസെടുത്തു. ഹെഡ് മാസ്റ്റർ സന്തോഷ് കെ.കെ. സ്വാഗതവും ശിശുക്ഷേമ സമിതി സിക്രട്ടറി കെ.രാജൻ നന്ദിയും പറഞ്ഞു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്