ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിമുക്തിമിഷന്റെ നേതൃത്വത്തിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വെള്ളാർമലയിൽ ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.വിമുക്തി വിഷൻ ജില്ലാ കോഡിനേറ്റർ സെബിന ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം നിർവഹിച്ചു.വിമുക്തിയുടെ സ്കൂൾ തല കോഡിനേറ്റർ അനീഷ് ശങ്കർ സ്വാഗതവും പിടിഎ പ്രസിഡണ്ട് നജുമുദീൻ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപിക മറിയം മുംതാസ് ഉണ്ണികൃഷ്ണൻ ,എം പി ടി എ പ്രസിഡണ്ട് സഹന എന്നിവർ സംസാരിച്ചു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.