നാഷണല്‍ ആയുഷ് മിഷനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ അറ്റന്ററെ നിയമിക്കുന്നു. യോഗ്യത എസ്.എസ്.എല്‍.സി. പ്രായ പരിധി 40 വയസ്സ്. യോഗ്യരായവര്‍ ജൂലൈ 6 ന് രാവിലെ 10.30 ന് മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പുമായി എത്തിച്ചേരണം.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.