എസ്.എസ്.കെയില്‍ ഒഴിവുള്ള ഐ.ഇ.ഡി.സി സ്പെഷ്യല്‍ എജ്യുക്കേറ്റേഴ്സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എലിമെന്ററി വിഭാഗത്തില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദവും സ്പെഷ്യല്‍ എജ്യുക്കേഷനില്‍ ഒരു വര്‍ഷത്തെ ബി.എഡുമാണ് യോഗ്യത. സെക്കണ്ടറി വിഭാഗത്തില്‍ യോഗ്യത ബിരുദവും സ്പെഷ്യല്‍ എജ്യുക്കേഷനില്‍ ബി.എഡും അല്ലെങ്കില്‍ സ്പെഷ്യല്‍ എജ്യുക്കേഷനിലുള്ള രണ്ട് വര്‍ഷ ഡിപ്ലോമയും/ സ്പെഷ്യല്‍ എജ്യുക്കേഷന്‍ ബി.എഡും അതേ സബ്ജക്ടില്‍ പി.ജിയും അല്ലെങ്കില്‍ ജനറല്‍ ബി.എഡും സ്പെഷ്യല്‍ എജ്യുക്കേഷനിലുള്ള രണ്ട് വര്‍ഷത്തെ ഡിപ്ലോമയുമാണ് യോഗ്യത. ആര്‍.സി.ഐ രജിസ്ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 7 നകം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം എസ്.എസ്.കെ ജില്ലാ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കണം. ഫോണ്‍: 04936 203338.

കൊള്ളയും കൊലപാതകവും ഉൾപ്പെടെ 53 കേസുകളിൽ പ്രതി; കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു.
തൃശൂർ: തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു. വിയ്യൂർ ജയിലിനു സമീപത്തു നിന്നു തമിഴ്നാട് പൊലീസിനെ വെട്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. തമിഴ്നാട്ടിൽ
								
															
															
															
															






