മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ടിന്റെ റോഡില്‍ മാലിന്യം നിക്ഷേപിച്ചവര്‍ക്ക് 10,000 രൂപ പിഴ ചുമത്തി. കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ടിന്റെ റോഡില്‍ 3 ചാക്കുകളിലായി ഗാര്‍ഹിക മാലിന്യം നിക്ഷേപിച്ചത് ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ട് അസിസ്റ്റന്റ് എഞ്ചീയറും ഗ്രീന്‍ വളണ്ടിയേഴ്സും റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മാലിന്യം നിക്ഷേപിച്ച വ്യക്തിയെ കണ്ടെത്തുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്തത്.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.