ഓണത്തിനോടനുബന്ധിച്ച് നഗരത്തിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും ഹരിത കര്‍മ്മ സേനയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ബത്തേരിയില്‍ പൂകൃഷിയൊരുക്കാന്‍ സുല്‍ത്താന്‍ബത്തേരി നഗരസഭയും ഹരിതകര്‍മ്മസേനയും തയ്യാറെടുക്കുന്നു. ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായാണ് നഗരത്തില്‍ രണ്ട് ഏക്കറോളം സ്ഥലത്ത് തൈകള്‍ നട്ടത്. നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് തൈകള്‍ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തിന് ബത്തേരി നഗരസഭയുടെ സന്തോഷ സംസ്‌കാരം ജനങ്ങളിലേക്ക് എത്തിക്കുകയും അതോടൊപ്പം ഹരിത കര്‍മ്മ സേനയുടെ വരുമാനം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.
ചടങ്ങില്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് അധ്യക്ഷതവഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ ഷമീര്‍ മഠത്തില്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാമില ജുനൈസ്, ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ഇന്‍ ചാര്‍ജ് സാലി പൗലോസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടോം ജോസ്, ഹരിത കര്‍മ്മസേന കോര്‍ഡിനേറ്റര്‍ അന്‍സല്‍ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊള്ളയും കൊലപാതകവും ഉൾപ്പെടെ 53 കേസുകളിൽ പ്രതി; കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു.
തൃശൂർ: തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു. വിയ്യൂർ ജയിലിനു സമീപത്തു നിന്നു തമിഴ്നാട് പൊലീസിനെ വെട്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. തമിഴ്നാട്ടിൽ







