ഇന്ത്യയില്‍ വന്‍ നീക്കത്തിന് ആപ്പിള്‍ ; ഫോണ്‍പേയ്ക്കും, ഗൂഗിള്‍ പേയ്ക്കും പണി കിട്ടുമോ.!

ദില്ലി: ആപ്പിളിന്‍റെ ഓണ്‍ലൈന്‍ പേമെന്‍റ് സംവിധാനം ഉടന്‍ ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിൾ പേ പ്രവര്‍ത്തനം തുടങ്ങുന്നതിന്‍റെ ഭാഗമായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) ചർച്ച നടന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യയിലെ യൂണിഫൈഡ് പേമെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) ഉള്‍പ്പെടുത്തി ആയിരിക്കും ആപ്പിള്‍ പേ പ്രവര്‍ത്തനം എന്ന് സൂചനയുണ്ട്.

ആപ്പിൾ പേ ഉപയോഗിച്ച് ക്യുആർ കോഡുകൾ സ്‌കാൻ ചെയ്യാനും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി പേയ്‌മെന്റുകൾ നടത്താനും അവസരം ആപ്പിള്‍ പേ അവസരം ഒരുക്കും എന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ പേയുടെ കടന്നുവരവ് ഓണ്‍ലൈന്‍ പേമെന്‍റ് രംഗത്ത് മത്സരം ശക്തമാക്കും എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ തന്നെ ഫോണ്‍പേയും, ഗൂഗിള്‍ പേയും മറ്റും വാഴുന്ന രംഗത്ത് ആപ്പിള്‍ പേ രംഗത്ത് എത്തുന്നത്.

നിരവധി രാജ്യങ്ങളിൽ ആപ്പിൾ പേ ഇതിനകം ലഭ്യമാണെങ്കിലും വലിയ മാര്‍ക്കറ്റായ ഇന്ത്യയിലെ ആപ്പിള്‍ പേയുടെ കടന്നുവരവ് വലിയ കുതിപ്പാണ് ആപ്പിളിന് നല്‍കുക. യുപിഐ ആദ്യം തന്നെ തങ്ങളുടെ ഇന്ത്യന്‍ ലോഞ്ചിംഗില്‍ ആപ്പിള്‍ തെരഞ്ഞെടുക്കാന്‍ കാരണമുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം 8300 കോടി ഇടപാടുകളിലായി 139 ലക്ഷം കോടിരൂപയാണ് ഇടപാടാണ് യുപിഐ വഴി നടന്നത്. ഇതിന്‍റെ കുറച്ച് ശതമാനമാണ് ആപ്പിള്‍ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. ഉപയോക്താക്കൾക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി കൂടുതൽ ഓപ്ഷനുകൾ നൽകുകയും ചെയ്യും.

ഇതിനൊപ്പം തന്നെ ആമസോണിന്‍റെ പേമെന്‍റ് വാലറ്റായ ആമസോണ്‍ പേ ഒരു ഘട്ടത്തില്‍ വലിയ വളര്‍ച്ചയൊന്നും നേടിയിരുന്നില്ല. എന്നാല്‍ യുപിഐ ഉള്‍പ്പെടുത്തിയതോടെ അവര്‍ക്കും കാര്യമായ വളര്‍ച്ചയുണ്ടായത് ആപ്പിളിനെയും സ്വാദീനിക്കാം.

അതേസമയം ക്രെഡിറ്റ് സംവിധാനങ്ങളും ആപ്പിള്‍ ഒരുക്കും എന്ന് സൂചനയുണ്ട്. ആപ്പിള്‍ ഉപകരണങ്ങളുടെ വില്‍പ്പന കുത്തനെ രാജ്യത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. ഒപ്പം ഇന്ത്യയില്‍ തന്നെ ഐഫോണ്‍ നിര്‍മ്മാണവും ആപ്പിള്‍ ശക്തമായി തുടരുന്നുണ്ട്. ഈ അവസ്ഥയില്‍ ആപ്പിള്‍ പേ അവതരിപ്പിക്കാന്‍ ഏറ്റവും മികച്ച അവസരമാണ് ഇതെന്നാണ് ആപ്പിള്‍ കരുതുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് ആപ്പിള്‍ നേരിട്ട് നടത്തുന്ന സ്റ്റോറുകള്‍ ആദ്യമായി മുംബൈയിലും, ദില്ലിയിലും തുറന്നത്. അതിന്‍റെ ഭാഗമായി അടുത്ത ഘട്ടം ‘ഇന്ത്യ ഫോക്കസ്’ നീക്കമാണ് ആപ്പിള്‍ ആപ്പിള്‍ പേയിലൂടെ നടത്താന്‍ ഒരുങ്ങുന്നത്.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി

കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.