വയനാട് : അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ ഉത്പാദിപ്പിക്കുന്ന ഓർഗാനിക് ഉൽപ്പന്നങ്ങൾ ഇനി മുതൽ ‘ഗ്രീൻബെൽ’ എന്ന പുതിയ പേരിൽ പുറത്തിറങ്ങും. ‘ഗ്രീൻബെല്ലി’ന്റെ ലോഞ്ചിംഗ് പത്മശ്രീ ചെറുവയൽ രാമൻ നിർവഹിച്ചു. ഈ വർഷം കുട്ടികൾ സ്വന്തമായി ഉത്പാദിപ്പിച്ച നെല്ല് അവിലാക്കി വളണ്ടിയർമാർ അദ്ദേഹത്തിന് കൈമാറി. എൻഎസ്എസ് വളണ്ടിയർമാരുടെയും അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥി-പിടിഎ ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം ലോഞ്ചിംഗ് നിർവഹിച്ചത്. പാരമ്പര്യ കൃഷി രീതികളും അദ്ദേഹം സംരക്ഷിച്ചു പോരുന്ന 55 ഇനം നെൽവിത്തുകളും കുട്ടികളെ പരിചയപ്പെടുത്തി. അദ്ദേഹം പ്രതിനിധീകരിക്കുന്ന കുറിച്യർ വിഭാഗത്തിന്റെ സംസ്കാരവും തൊഴിൽ രീതികളും അദ്ദേഹം വിശദീകരിച്ചു.
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ SOAL ജനറൽ സെക്രട്ടറി എംപിബി ഷൗക്കത്തലി അദ്ദേഹത്തെ പൊന്നാടയണിയിച്ചു ആദരിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ കെടി മുനീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥകർത്താവും അധ്യാപകനുമായ മുഹമ്മദ് ഷാഫി. പി ചെറുവയൽ രാമനെ കുട്ടികൾക്ക് പരിചയപ്പെടുത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നസീർ ചെറുവാടി സ്വാഗതവും കാമിൽ കെവി നന്ദിയും പറഞ്ഞു.

മഡ് ഫെസ്റ്റ് സീസണ്‍-3 യ്ക്ക് തുടക്കമായി
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിൽ മഡ് ഫെസ്റ്റിന് തുടക്കമായി. മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്