ജില്ലയില്‍ ശനിഴാഴ്ച 790 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഒരാള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. 2 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ 4 പേരുടെയും ടൈഫോയിഡ് ലക്ഷണങ്ങളോടെ 2 പേരുടെയും സാമ്പിളുകള്‍ പരിശോധനക്കയച്ചു. 9547 പേരാണ് വിവിധ രോഗ ലക്ഷണങ്ങളോടെ ശനിയാഴ്ച ഒ.പി.വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തിയത്.

അധ്യാപക നിയമനം
പിണങ്ങോട് ഡബ്യൂ.ഒ.എച്ച്.എസ്.എസിൽ ദിവസവേതനാടിസ്ഥാനത്തിൽ സൂവോളജി അധ്യാപക (സീനിയർ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 26ന് രാവിലെ 10ന് മുട്ടിൽ ഡബ്യൂ.എം.ഒ ക്യാമ്പസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ –